നിർദേശങ്ങൾക്ക് പുല്ലുവില: ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ നിസ്‌കാരം നടത്തിയ ഏഴ് പേർ പിടിയിൽ

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പള്ളിയിൽ തറാവീഹ് നമസ്കാരം നടത്തിയ ഏഴ് പേരെ പിടികൂടി. പരപ്പനങ്ങാടിയിലാണ് സംഭവം. ചെട്ടിപ്പടിയിലെ ഹെൽത്ത് സെന്ററിന് സമീപത്തുള്ള പള്ളിയിൽ രാത്രിയിലാണ് ആളുകൾ
 

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പള്ളിയിൽ തറാവീഹ് നമസ്‌കാരം നടത്തിയ ഏഴ് പേരെ പിടികൂടി. പരപ്പനങ്ങാടിയിലാണ് സംഭവം. ചെട്ടിപ്പടിയിലെ ഹെൽത്ത് സെന്ററിന് സമീപത്തുള്ള പള്ളിയിൽ രാത്രിയിലാണ് ആളുകൾ ഒത്തുകൂടിയത്.

ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസർ റസാഖ്, സെയ്ദലവി, മുഹമ്മദ് അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയതോടെ നിസ്‌കാരമൊക്കെ അവസാനിപ്പിച്ച് ഇവർ ഇറങ്ങിയോടുകയായിരുന്നു.

ഓടിച്ചിട്ടാണ് ഏഴ് പേരെയും പോലീസ് പിടികൂടിയത്. കേസെടുത്തതിന് ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു. പരിശോധനകൾ തുടരുമെന്നും ലോക്ക് ഡൗൺ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.