ഹോം › കേരളം

മലപ്പുറത്ത് തെരുവ് നായ ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്ക്; വണ്ടിപ്പെരിയാറിൽ രണ്ട് കുട്ടികൾക്കും കടിയേറ്റു

By MJ Desk · 15 Feb 2025, 08:35 AM

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം വ്യാപകമാകുന്നു. മലപ്പുറം പുത്തനങ്ങാടിയിൽ തെരുവ് നായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഇടുക്കി വണ്ടിപ്പെരിയാറിൽ തെരുവ് നായ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരുക്കേറ്റു. മഞ്ചുമല സ്വദേശി സഞ്ജിനി, വള്ളക്കടവ് സ്വദേശി നിഹ എന്നിവർക്കാണ് പരുക്കേറ്റത്. മാതാപിതാക്കൾക്കൊപ്പം പശുമല ജംഗ്ഷനിലെ റോഡരികിൽ കളിച്ചു കൊണ്ടിരിക്കെയാണ് മൂന്ന് വയസുകാരി സഞ്ജിനിക്ക് കടിയേറ്റത്. മിനി സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് അഞ്ച് വയസുകാരി നിഹക്ക് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സഞ്ജിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›