ലൈംഗിക പീഡനക്കേസ്: നടൻ നിവിൻ പോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു
                                  Oct 1, 2024, 10:27 IST 
                              
                              ലൈംഗിക പീഡനക്കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. നടൻ നൽകിയ ഗൂഢാലോചന പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് നേര്യമംഗലം സ്വദേശിയാണ് നിവിൻ പോളിക്കെതിരെ പരാതി നൽകിയത് കഴിഞ്ഞ വർഷം നവംബറിൽ, സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടൽ മുറിയിൽ വെച്ച് നിവിൻ പോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ നിവിൻ പോളി നേരത്തെ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. യുവതി സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് താൻ സിനിമ ലൊക്കേഷനിലാണെന്നും നിവിൻ പോളി പറഞ്ഞിരുന്നു.