ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഡിസിസി പ്രസിഡന്റ് എ തങ്കപ്പനാണ് നടപടി പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ധാർമികതയുണ്ടെങ്കിൽ പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു
മറ്റ് പാർട്ടിക്കാർ കൂടി ഈ ധാർമികത കാണിക്കട്ടെയെന്നും ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. പീഡനപരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരിയായ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പ്രശോഭ് ഒളിവിലാണെന്ന് പോലീസ് പറയുന്നു
അതേസമയം കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതി പ്രചാരണ ആയുധമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫും എൻഡിഎയും പാലക്കാട് മണ്ഡലത്തിൽ പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണിതെന്ന് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വിമർശിച്ചു.