ഹോം › കേരളം

മകൾക്കെതിരായ എസ്എഫ്‌ഐഒ നടപടി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് സതീശൻ

By MJ Desk · 04 Apr 2025, 02:58 PM

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ എസ് എഫ് ഐ ഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവെക്കണം. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിന് ശേഷമാണ് അവരെ പ്രതിപട്ടികയിൽ ചേർത്തതെന്നും സതീശൻ ആരോപിച്ചു മുഖ്യമന്ത്രി രാജിവെക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട കേസാണിത്. കോടിയേരി ബാലകൃഷ്ണനോടും പിണറായിയോടും രണ്ട് നീതിയാണ് പാർട്ടിക്ക്. കോടിയേരിയുടെ മകൻ കേസിൽ പെട്ടപ്പോൾ പാർട്ടി മാറി നിന്നു. പക്ഷേ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസ് വന്നപ്പോൾ പാർട്ടി ഒപ്പം നിൽക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി കേസ് ഇഡിയും അന്വേഷിക്കണം. മറ്റ് പാർട്ടി നേതാക്കളെ കുറിച്ചുള്ള ആരോപണം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഫണ്ട് സ്വീകരിച്ചുവെന്നതാണ്. അതെന്താ തെറ്റാണോ. മുനമ്പത്തെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്നും സതീശൻ പറഞ്ഞു. വഖഫ് ബിൽ പാസാക്കിയത് കൊണ്ട് മുനമ്പത്തെ പ്രശ്‌നം ഇല്ലാതാകുമോയെന്നും സതീശൻ ചോദിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
പൂർണ്ണ പേജ് കാണുക ›