ഷെഹല ഷെറിന്റെയും നവനീതിന്റെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകാൻ സർക്കാർ തീരുമാനം

വയനാട് ബത്തേരി സർവജന സ്കൂളിൽ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്റെയും മാവേലിക്കര ചുനക്കര സ്കൂളിൽ കളിക്കിടെ ക്രിക്കറ്റ് ബാറ്റ് തലയിൽ കൊണ്ടുമരിച്ച നവനീതിന്റെയും
 

വയനാട് ബത്തേരി സർവജന സ്‌കൂളിൽ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്റെയും മാവേലിക്കര ചുനക്കര സ്‌കൂളിൽ കളിക്കിടെ ക്രിക്കറ്റ് ബാറ്റ് തലയിൽ കൊണ്ടുമരിച്ച നവനീതിന്റെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായം നൽകാൻ സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

ക്ലാസ് മുറിയിലെ തറയിലുണ്ടായിരുന്ന മാളത്തിൽ ഒളിച്ചിരുന്ന പാമ്പാണ് ഷെഹ്ലയെ കടിച്ചത്. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയ അധ്യാപകരുടെ അനാസ്ഥ വലിയ വിവാദമായി മാറിയിരുന്നു. കൂടാതെ ബത്തേരി താലൂക്ക് ആശുപത്രിയിയിലെ ഡോക്ടർ കുട്ടിക്ക് ആന്റിവെനം നൽകാതെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തതും ചികിത്സ ലഭിക്കാൻ വൈകി. ഇതോടെയാണ് കുട്ടി മരണപ്പെട്ടത്.

സ്‌കൂളിലെ മുതിർന്ന വിദ്യാർഥികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെ കയ്യിൽ നിന്നും തെറിച്ചുപോയ ബാറ്റ് തലയിൽ വീണാണ് നവനീത് മരിച്ചത്. രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു നവനീത്