അൽഷിഫ ആശുപത്രി ഉടമ ഷാജഹാൻ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ടു

ഇടപ്പള്ളി അൽഷിഫ ഹോസ്പിറ്റൽ ഉടമ ഷാജഹാൻ യൂസഫ് വ്യാജഡോക്ടറാണെന്ന് കണ്ടെത്തൽ. ഷാജഹാൻ യൂസഫ് രജിസ്ട്രേഷനായി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലാണ് കണ്ടെത്തിയത്. ഇതോടെ ആഭ്യന്തര
 

ഇടപ്പള്ളി അൽഷിഫ ഹോസ്പിറ്റൽ ഉടമ ഷാജഹാൻ യൂസഫ് വ്യാജഡോക്ടറാണെന്ന് കണ്ടെത്തൽ. ഷാജഹാൻ യൂസഫ് രജിസ്‌ട്രേഷനായി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലാണ് കണ്ടെത്തിയത്. ഇതോടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് കൗൺസിൽ ഉത്തരവിട്ടു

ഷാജഹാൻ നടത്തി വന്ന അർശസ് ചികിത്സയിലും ശസ്ത്രക്രിയയിലും സംഭവിച്ച പിഴവുകളെ തുടർന്ന് മുമ്പും നിരവധി പരാതികൾ ലഭിച്ചിരുന്നു. എന്നാൽ പോലീസ് കണ്ണടക്കുകയായിരുന്നുവെന്നാണ് ആരോപണം. ഷാജഹാന്റെ ലൈസൻസ് മെഡിക്കൽ കൗൺസിൽ റദ്ദാക്കിയിട്ടുണ്ട്

ഷാജഹാന്റെ സ്ഥാപനത്തിന്റെ ലൈസൻസ് രജിസ്‌ട്രേഷൻ റദ്ദാക്കാനും ഇന്ത്യൻ മെഡിക്കൽ രജിസ്ട്രിയിൽ നിന്ന് ഷാജഹാനെ നീക്കാനും തീരുമാനമായിട്ടുണ്ട്