ഹോം › കേരളം

ശക്തൻ പ്രതിമ 14 ദിവസത്തിനുള്ളിൽ പുനർനിർമിക്കണം; അല്ലെങ്കിൽ വെങ്കല പ്രതിമ നിർമിച്ച് നൽകും: സുരേഷ് ഗോപി

By MJ Desk · 07 Sep 2024, 05:20 PM

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് നടക്കാത്തതിൽ പ്രതിഷേധവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 14 ദിവസത്തിനകം പ്രതിമ പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ താൻ പണിത് നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു ജൂൺ 9നാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്നുവീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനർനിർമാണം നടന്നിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ പ്രതിമ പുനർനിർമിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം പ്രതിമയുടെ പുനർനിർമാണത്തിന് വേണ്ടിയുള്ള ചെലവ് കെഎസ്ആർടിസി വഹിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›