ഹോം › കേരളം

ശംഖുമുഖം വാഹനാപകടം: ചികിത്സയിലായിരുന്ന മാതാവും ഒരുവയസ്സുകാരനായ മകനും മരിച്ചു

By Metro Journal Team · 18 Nov 2026, 11:10 AM

തിരുവനന്തപുരം ശംഖുമുഖത്തുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാതാവും കുഞ്ഞും മരിച്ചു. പൂന്തുറ ആലുകാട് ടി സി 69/2179 കുന്നില്‍വീട്ടില്‍ അഞ്ജലി (24), മകന്‍ ആഷിക് (ഒരുവയസ്സ്) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

നവംബര്‍ 13ന് ഓള്‍ സെയ്ന്റസ് റോഡില്‍ പഴയ ജി വി രാജാ സ്‌കൂളിനു സമീപത്ത് സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. വെട്ടുകാട് ചര്‍ച്ചിലേക്ക് ഭര്‍ത്താവും മക്കളുമൊത്ത് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ തമിഴ്‌നാട് സ്വദേശിയുടെ കാര്‍ ഇടിക്കുകയായിരുന്നു. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. ശംഖുംമുഖം ഭാഗത്തുനിന്നും ഓള്‍ സെയ്ന്റസ് റോഡ് മുറിച്ചുകടക്കവേ ശംഖുംമുഖം എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഭാഗത്തുനിന്ന് അമിതവേഗതയില്‍ വന്ന കാര്‍ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അഞ്ജലിയുടെ ഭര്‍ത്താവ് പ്രശാന്ത് (26) സാരമായ പരുക്കുകളോടെ ചികിത്സയിലാണ്. മകള്‍ കൃതിക (നാല്)ക്ക് തലക്ക് പരുക്കേറ്റിരുന്നെങ്കിലും അപകടനില തരണം ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#death#തിരുവനന്തപുരം#വാഹനാപകടം#സ്റ്റേ

ബന്ധപ്പെട്ട വാർത്തകൾ

ആറാം മാസത്തിലെ മന്ത്രിസഭായോഗത്തിൽ തർക്കം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർഅമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യവെ അപകടം; ചരക്ക് ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരൻ മരിച്ചുവടകര എംഡിഎംഎ കേസ്; മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽമഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 35 പേർക്ക് മഞ്ഞപ്പിത്തം; 17 ജീവനക്കാർക്കും രോഗബാധ: ഹോട്ടൽ അടച്ചുപൂട്ടി‘ബേപ്പൂരിൽ മത്സരിക്കാനിറങ്ങും മുൻപ് കെടിഡിസി ചെയർമാൻ സ്ഥാനത്തിൽ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നു’; കത്ത് നൽകിയത് സ്ഥിരീകരിച്ച് പി.വി. അൻവർസ്വർണവില ഇന്ന് (18 നവംബർ 2026): പവന് ₹2,040 കുറഞ്ഞു; ഒരു പവന് ₹97,720
പൂർണ്ണ പേജ് കാണുക ›