സംസ്ഥാന എൻസിപിയിലെ തർക്കം: പ്രശ്‌നപരിഹാരത്തിനായി ശരദ് പവാർ കേരളത്തിലേക്ക്

സംസ്ഥാനത്തെ എൻസിപിയിലെ തർക്കങ്ങളിൽ പരിഹാരം കാണുന്നതിനായി ദേശീയ പ്രസിഡന്റ് ശരദ് പവാർ കേരളത്തിലെത്തും. ഈ മാസം 23നാണ് പവാർ കേരളത്തിലേക്ക് എത്തുന്നത്. കൊച്ചിയിൽ വെച്ച് പവാർ സംസ്ഥാന
 

സംസ്ഥാനത്തെ എൻസിപിയിലെ തർക്കങ്ങളിൽ പരിഹാരം കാണുന്നതിനായി ദേശീയ പ്രസിഡന്റ് ശരദ് പവാർ കേരളത്തിലെത്തും. ഈ മാസം 23നാണ് പവാർ കേരളത്തിലേക്ക് എത്തുന്നത്. കൊച്ചിയിൽ വെച്ച് പവാർ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും

നിർവാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും പവാർ കാണും. കേരളത്തിലെ മുന്നണി മാറ്റമുൾപ്പെടെയുള്ള വിഷയങ്ങളിൽ നേതാക്കളുടെ അഭിപ്രായം പവാർ തേടും. ഇതിന് ശേഷമാകും തീരുമാനമുണ്ടാകുക

പാലാ സീറ്റിനെ ചൊല്ലിയാണ് എൻസിപിയിൽ തർക്കം മുറുകുന്നത്. പാലാ സീറ്റ് ജോസ് കെ വിഭാഗത്തിന് കൊടുക്കുമെന്ന് ഉറപ്പായതോടെ മുന്നണി വിടണമെന്ന നിലപാടാണ് മാണി സി കാപ്പൻ പക്ഷത്തിനുള്ളത്. അതേസമയം എന്തുവന്നാലും ഇടതുമുന്നണി വിടില്ലെന്ന നിലപാടിലാണ് എ കെ ശശീന്ദ്രൻ.