മകനെ കരിങ്കൽക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊന്നതിൽ കുറ്റബോധം തോന്നുന്നുണ്ടെന്ന് ശരണ്യ

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരൻ മകനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അറസ്റ്റിലായ ശരണ്യയുടെ പ്രതികരണം പുറത്ത്. മകനെ കൊലപ്പെടുത്തിയതിൽ കുറ്റബോധം തോന്നുന്നുണ്ടെന്നായിരുന്നു ശരണ്യയുടെ പ്രതികരണം.
 

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരൻ മകനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അറസ്റ്റിലായ ശരണ്യയുടെ പ്രതികരണം പുറത്ത്. മകനെ കൊലപ്പെടുത്തിയതിൽ കുറ്റബോധം തോന്നുന്നുണ്ടെന്നായിരുന്നു ശരണ്യയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇവർ ഇങ്ങനെ പ്രതികരിച്ചത്.

കാമുകനൊന്നിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നര വയസ്സുകാരൻ വിയാനെ ശരണ്യ കടൽഭിത്തിയിൽ എറിഞ്ഞു കൊന്നത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മരണം ഉറപ്പിക്കുന്നതിനായി രണ്ട് തവണയാണ് കുട്ടിയെ കരിങ്കൽക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇതിന് ശേഷം ശരണ്യ വീട്ടിൽ വന്നു സുഖമായി ഉറങ്ങുകയും ചെയ്തിരുന്നു.

ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കേസന്വേഷണത്തിൽ നിർണായകമായത്. ഭർത്താവ് പ്രണവുമായി അസ്വരാസ്യങ്ങൾ നിലനിന്നിരുന്നു. ഭർത്താവിന്റെ സുഹൃത്ത് നിധിനുമായി ശരണ്യ പ്രണയത്തിലായിരുന്നു. കുട്ടിയെ ഒഴിവാക്കിയാൽ നിധിനൊന്നിച്ച് ജീവിക്കാമെന്ന് ശരണ്യ കണക്കു കൂട്ടിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.