ശരത് ചന്ദ്രൻ വീണ്ടും കൈരളിയിലേക്ക്; എക്‌സിക്യൂട്ടീവ് എഡിറ്ററായി ഓഗസ്റ്റ് 1ന് ചുമതലയേൽക്കും

ശരത് ചന്ദ്രൻ വീണ്ടും കൈരളി ന്യൂസ് ചാനലിലേക്ക്. ന്യൂസ് 18 മലയാളത്തിൽ നിന്നാണ് ശരത് ചന്ദ്രൻ കൈരളിയിലേക്ക് വീണ്ടുമെത്തുന്നത്. ന്യൂസ് 18ൽ നിന്ന് ശരത് ചന്ദ്രൻ കഴിഞ്ഞ
 

ശരത് ചന്ദ്രൻ വീണ്ടും കൈരളി ന്യൂസ് ചാനലിലേക്ക്. ന്യൂസ് 18 മലയാളത്തിൽ നിന്നാണ് ശരത് ചന്ദ്രൻ കൈരളിയിലേക്ക് വീണ്ടുമെത്തുന്നത്. ന്യൂസ് 18ൽ നിന്ന് ശരത് ചന്ദ്രൻ കഴിഞ്ഞ മാസം രാജിവെച്ചിരുന്നു.

കൈരളി ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായാണ് ശരത് ചന്ദ്രൻ എത്തുന്നത്. എം രാജീവ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ശരത് ചന്ദ്രൻ ന്യൂസ് 18ൽ അസോസിയേറ്റ് എഡിറ്ററായിരുന്നു.

അടുത്തിടെ വലിയ മാറ്റങ്ങളാണ് കൈരളി ചാനലിൽ സംഭവിക്കുന്നത്. സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ ശക്തമായി നേരിടാൻ കൈരളി ഇറങ്ങിയത് പാർട്ടി അണികളിലും ആവേശമുണർത്തിയിരുന്നു. ചാനൽ എംഡി കൂടിയായ ജോൺ ബ്രിട്ടാസ് നേരിട്ടാണ് പ്രൈം ടൈം ചർച്ചകൾ അവതരിപ്പിക്കുന്നത്. ബ്രിട്ടാസിനൊപ്പം ശരത് ചന്ദ്രനുമെത്തുന്നതോടെ കൈരളി ചർച്ചകൾ കൂടുതൽ സജീവമാകും.