ഹോം › കേരളം

ഡിവൈഎഫ്‌ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം; പങ്കെടുക്കാനാകില്ലെന്ന് എംപി, ആശംസകൾ നേർന്നു

By MJ Desk · 19 Feb 2025, 12:18 PM

ഡിവൈഎഫ്‌ഐയുടെ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം. തിരുവനന്തുപരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ സംഘടന ക്ഷണിച്ചത്. മാർച്ച് 1, 2 തീയതികളിൽ തിരുവനന്തപുരത്താണ് പരിപാടി. അതേസമയം സൂറത്തിൽ പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് തരൂർ വ്യക്തമാക്കി. പരിപാടിക്ക് തരൂർ ആശംസകളും നേർന്നു. കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രശംസിച്ച് തരൂർ ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനം വൻ വിവാദമായിരുന്നു. കോൺഗ്രസിൽ ഏറെ പൊട്ടിത്തെറിക്കും ഇത് വഴിവെച്ചു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ തരൂരിനെ പരിപാടിക്ക് ക്ഷണിച്ചത്. എന്നാൽ ലേഖനം പുറത്തുവരും മുമ്പ് തന്നെ പരിപാടി നിശ്ചയിച്ചതാണെന്നും തിരുവനന്തപുരം എംപി എന്ന നിലയിലാണ് തരൂരിനെ ക്ഷണിച്ചതെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›