ഹോം › കേരളം

സിദ്ധിഖ് ഇന്ന് ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

By MJ Desk · 07 Oct 2024, 08:15 AM

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക സംഘം സിദ്ധിഖിന് നോട്ടീസ് നൽകിയിരുന്നു. സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ഹാജരാകാൻ തയ്യാറാണെന്ന് കാണിച്ച് സിദ്ധിഖ് അന്വേഷണസംഘത്തിന് ഇ മെയിൽ ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് നോട്ടീസ് നൽകിയത് സിദ്ധിഖിനെ ഇന്ന് ചോദ്യം ചെയ്ത് വിട്ടയക്കും. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകാത്ത സാഹചര്യത്തിലാണ് സിദ്ധിഖ് കത്ത് നൽകിയത്. 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോൾ ഇ മെയിൽ ചെയ്ത കാര്യം അറിയിക്കാനായിരുന്നു സിദ്ധിഖിന്റെ നീക്കം എന്നാൽ ഇതിനിടെയാണ് അന്വേഷണസംഘം ഹാജരാകാൻ സിദ്ധിഖിന് നോട്ടീസ് നൽകിയത്. 2016ൽ മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിദ്ധിഖ് ബലാത്സംഗം ചെയ്‌തെന്നാണ് യുവനടിയുടെ പരാതി. നേരത്തെ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sidhique

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›