ഹോം › കേരളം

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; ജനം നാളെ പോളിംഗ് ബൂത്തിലേക്ക്, പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

By MJ Desk · 19 Nov 2024, 10:09 AM

വിവാദങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി സംഭവബഹുലമായ ഒരു മാസക്കാലത്തെ പരസ്യപ്രചാരണത്തിന് ശേഷം പാലക്കാട് നാളെ വിധിയെഴുത്ത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അത്രയുമധികം വാശിയേറിയ പ്രചാരണ പരിപാടികൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. മൂന്ന് മുന്നണികളും അതിശക്തമായ പ്രചാരണമാണ് കാഴ്ച വെച്ചത് മണ്ഡലം നിലനിർത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് അവർ. മറുഭാഗത്ത് എൽഡിഎഫ് ആകട്ടെ കോൺഗ്രസ് വിട്ടെത്തിയ പി സരിനെ സ്ഥാനാർഥിയാക്കിയതിലൂടെ കടുത്ത ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് വന്ന ബിജെപിയും ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല 1,94,706 വോട്ടർമാരാണ് ജനവിധിയെഴുതുക. ഇതിൽ 1,00,290 പേരും സ്ത്രീ വോട്ടർമാരാണ്. ആകെ വോട്ടർമാരിൽ 2306 പേർ 85 വയസിന് മുകളിൽ പ്രായമുള്ളവരും 2445 പേർ 18-19 വയസുകാരും 780 പേർ ഭിന്നശേഷിക്കാരും നാല് പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#palakkad election

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›