ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുന്നു; ലിനി കേരളത്തിന്റെ സ്വത്താണെന്നും മുഖ്യമന്ത്രി

നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരെ സമരം നടത്തിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തുന്ന കോൺഗ്രസ് എന്ത്
 

നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരെ സമരം നടത്തിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തുന്ന കോൺഗ്രസ് എന്ത് പ്രതിപക്ഷ ധർമമാണ് നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു

നിപ പ്രതിരോധത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച ലിനിയുടെ ഭർത്താവിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ലിനിയുടെ ജീവത്യാഗം കണ്ണീരോടെയാണ് ലോകം കണ്ടത്. ലോകം ആദരിക്കുന്ന പോരാളിയാണ് ലിനി. നമ്മുടെ കുടുംബമെന്ന നിലയിലാണ് ആ കുടുംബത്തെ എല്ലാവരും കാണുന്നത്. അതിനെ അംഗീകരിക്കണമെന്ന് നിർബന്ധമില്ല. പക്ഷേ വേട്ടയാടാതിരുന്നൂടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നത് ആരാണെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞതിന്റെ പേരിലാണ് ഈ പ്രതിഷേധം. നിപയെ ചെറുക്കാനും കൂടുതൽ മരണങ്ങൾ ഒഴിവാക്കാനും ഏർപ്പെട്ട പ്രവർത്തനത്തിൽ ആരോഗ്യമന്ത്രി മുന്നിൽ തന്നെയുണ്ടായിരുന്നു. സിസ്റ്റർ ലിനി കേരളത്തിന്റെ സ്വത്താണ്. അവർക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.