{"vars":{"id": "89527:4990"}}

ഡൽഹി യാത്രയെ കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് വിവരങ്ങൾ തേടി എസ്‌ഐടി; പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും
 

 

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി ചോദ്യം ചെയ്തു. ഇന്നലെ ഒരു ദിവസത്തേക്കാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ് ഐ ടിയുടെ കസ്റ്റഡിയിൽ വിട്ടത്. ഡൽഹി യാത്രയെ കുറിച്ച് പോറ്റി മൊഴി നൽകി. ഡൽഹിയിൽ സോണിയ ഗാന്ധിയെ കണ്ടതിനെ കുറിച്ചാണ് പോറ്റി മൊഴി നൽകിയത്

ഇന്നലെയാണ് പോറ്റിയെയും പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കസ്റ്റഡിയിൽ വിട്ടത്. മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് മൊഴിയെടുത്തതായാണ് വിവരം. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം എവിടെയെന്ന കാര്യത്തിലടക്കം വിവരം തേടി

അതേസമയം സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. അടുത്താഴ്ചയാകും പ്രശാന്തിന്റെ ചോദ്യം ചെയ്യൽ. പ്രശാന്തിനെയും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഒരുതവണ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു