ഹോം › കേരളം

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും

By News Desk · 09 Nov 2024, 03:50 PM

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം 5 മണിക്കൂർ അടച്ചിടും. അൽപ്പശി ഉത്സവത്തിന്‍റെ ഭാഗമായുള്ള ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ശനിയാഴ്ച വൈകിട്ട് നാല് മണി മുതൽ 9 മണി വരെയാണ് വിമാനത്താവളം അടച്ചിടുക. ഇതു മൂലം വിമാനങ്ങളുടെ സമയക്രമത്തിലുും മാറ്റമുണ്ടാകും. പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് 5ന് ആരംഭിക്കുന്ന ഘോഷയാത്ര വിമാനത്താവളത്തിന് ഉള്ളിലൂടെയാണ് കടന്നു പോകുന്നത്. സൂര്യാസ്തമനത്തോടെ ശംഖുംമുഖത്തെത്തിയതിനു ശേഷം ചന്ദ്രോദയത്തിൽ ആറാട്ട് നടത്തും. അദാനി ഗ്രൂപ്പിന് കൈമാറിയെങ്കിലും ആറാട്ട് എഴുന്നള്ളിപ്പിന് ഇതു വരെയും വിഘാതം ഉണ്ടായിട്ടില്ല. ലോകത്ത് ഇത്തരത്തിൽ അടച്ചിടുന്ന ഏക വിമാനത്താവളമാണിത്. വിമാനത്താവളം നിർമിക്കുന്നതിനു മുൻപേ തന്നെ ആറാട്ട് എഴുന്നള്ളത്തിന് നിശ്ചിത പാതയുണ്ടായിരുന്നു. ആ പാത കൂടി ഉൾപ്പെടുത്തിയാണ് വിമാനത്താവളം നിർമിച്ചത്. 1932ൽ തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാൾ ആറാട്ടിന് ഈ പാത വേണമെന്ന് ആവശ്യപ്പെടുകയും കേന്ദ്രസർക്കാരുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു. വള്ളക്കടവിൽ നിന്നും വിമാനത്താവളത്തിനുള്ളിലേക്ക് കയറി പിന്നീട് ശംഖുംമുഖം ദേവീക്ഷേത്രത്തിന്‍റെ സമീപത്തെ പാർക്കിലൂടെ എഴുന്നള്ളത്ത് പുറത്തേക്കിറങ്ങും. വിമാനത്താവളത്തിനുള്ളിൽ ആചാര പൂജയ്ക്കായി 16 കൽമണ്ഡപം സ്ഥാപിച്ചിട്ടുണ്ട്. ആറാട്ട് കഴിഞ്ഞുള്ള മടക്കയാത്രയും വിമാനത്താവളത്തിനുള്ളിലൂടെയാണ്. മീനത്തിലെ പൈങ്കുനി ഉത്സവത്തിനും തുലാമാസത്തിലെ അൽപ്പശി ഉത്സവത്തിനുമാണ് ഇത്തരത്തിൽ ആറാട്ട് നടത്തുന്നത്. നിരവധി പേർ ഘോഷയാത്രയെ അനുഗമിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›