{"vars":{"id": "89527:4990"}}

ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
 

 

പാലക്കാട് ആലത്തൂർ പാടൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തോലനൂർ ജാഫർ-റസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു 

പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പാടൂർ പാൽ സൊസൈറ്റിക്ക് സമീപം ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. 

കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ ഉമ്മ റഹ്മത്ത്, ഓട്ടോ ഡ്രൈവർ ബാലസുബ്രഹ്ണ്യൻ എന്നിവർക്കാണ് പരുക്കേറ്റത്. റസീനയുടെയും റഹ്മത്തിന്റെയും പരുക്ക് ഗുരുതരമാണ്.