അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
Nov 5, 2025, 15:21 IST
അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ. കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽനം മറിയം സാറയാണ് മരിച്ചത്
പരുക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ കഴുത്തിലാണ് മുറിവുണ്ടായത്. സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു
അങ്കമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ബന്ധുക്കളുടെ അടക്കം മൊഴി രേഖപ്പെടുത്തി വരികയാണ്. കൊലപാതകമാണോയെന്ന് സംശയിക്കുന്നുണ്ട്.