അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
അങ്കമാലി കരിപ്പാലയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മൂമ്മ റോസിലിയുടെ(60) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു. മാനസിക വിഭ്രാന്തി നേരിടുന്നയാളാണ് റോസിലി എന്നാണ് വിവരം.
കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ മാനസിക വിഭ്രാന്തി കാണിച്ച റോസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മരിയ സാറയാണ് മരിച്ചത്. ചെല്ലാനം സ്വദേശിയാണ് ആന്റണി. മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടർന്ന് ഒരു വർഷം മുമ്പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്
ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങിന് ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം. മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലിനെ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സയിലായിരുന്നു.