ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സെന്ന നിബന്ധന: തീരുമാനം കൂടിയാലോചനക്ക് ശേഷമെന്ന് മന്ത്രി
 

 

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് തികയണമെന്ന കേന്ദ്രനിർദേശം സംസ്ഥാനത്ത് കൂടിയാലോചനകൾക്ക് ശേഷമേ നടപ്പാക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആറ് വയസ്സ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസ് പ്രവേശനം നൽകാവൂ എന്ന ചട്ടം കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു. 

കേന്ദ്രനിർദേശം പാടെ തള്ളില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിർദേശം നടപ്പാക്കണമെങ്കിൽ പാഠപുസ്തകങ്ങളിലടക്കം മാറ്റം വരുത്തേണ്ടതുണ്ട്. കേന്ദ്രസർക്കാർ ഇങ്ങനെയൊരു നിർദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതല്ലാതെ ഔദ്യോഗികമായി യാതൊരു നിർദേശവും ലഭിച്ചിട്ടില്ല. കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു