{"vars":{"id": "89527:4990"}}

എറണാകുളം പോണേക്കരയിൽ ആറ് വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി
 

 

എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കർ, മകൾ ആറ് വയസുകാരി വാസുകി എന്നിവരാണ് മരിച്ചത്

കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്നാണ് സൂചന. പാണാവള്ളി സ്വദേശിയാണ് പവിശങ്കർ. 

കുട്ടിയുടെ അമ്മ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. മകൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.