{"vars":{"id": "89527:4990"}}

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിന തടവ്
 

 

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്. കോഴിക്കോട് പുതുപ്പാടി സ്വദേശി ബാബുവിനെയാണ്(47) കോടതി ശിക്ഷിച്ചത്. 

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് നടപടി. 2024ലാണ് കേസിനാസ്പദമായ സംഭവം. ബാബുവിന്റെ വീട്ടിൽ ടിവി കാണാനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. 

സ്വന്തം വീട്ടിലെത്തിയ കുട്ടി വിവരം പിതാവിനോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.