{"vars":{"id": "89527:4990"}}

കുന്ദമംഗലം മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
 

 

കുന്ദമംഗലം മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കാടുവെട്ടുന്നതിനിടെ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. 

നാലുമാസം മുമ്പ് നരിക്കുനിയിൽ നിന്നും കാണാതായ വ്യക്തിയുടെ അസ്ഥികൂടമാണോ ഇതെന്ന സംശയം ഉയർന്നിട്ടുണ്ട് സമീപത്ത് നിന്നും ഒരു ബാഗും കണ്ടെടുത്തു. 

തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്തുണ്ട്‌