ഹോം › കേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

By MJ Desk · 26 Feb 2025, 11:18 AM

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 64,400 രൂപയിലെത്തി. ഇന്നലെ 64,600 രൂപയെന്ന സർവകാല റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം നടന്നിരുന്നത് ഗ്രാമിന് 25 രൂ കുറഞ്ഞ് 8050 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 6620 രൂപയിലെത്തി. വെള്ളിവിലയിലും കുറവുണ്ട്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 105 രൂപയിലെത്തി രാജ്യാന്തര വിലയുടെ ചുവട് പിടിച്ചാണ് കേരളത്തിലും ഇന്ന് വിലയിടിഞ്ഞത്. ഇന്നലെ ഔൺസിന് 2956 ഡോളർ എന്ന റെക്കോർഡ് വിലയിൽ നിന്നും 2906 ഡോളറിലേക്ക് വില ഇടിഞ്ഞിരുന്നു. നിലവിൽ 2914 ഡോളറിലെത്തിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›