ഹോം › കേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

By News Desk · 30 Nov 2024, 10:42 AM

തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണത്തിന് നേരിയ കുറവ്. കഴിഞ്ഞ ദിവസം വലിയ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് സ്വർണവ്യാപാരികളുടെ സ്വർണാഭരണ മോഹികൾക്കുമെല്ലാം ചെറിയ ആശ്വാസമായാണ് വിലകുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,200 രൂപയായി. 80 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 56,280 രൂപയിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം നടന്നത്. 7160 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇതോടെ ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,150 രൂപയായി. ഇന്നലെ ഇത് 7,160 ആയിരുന്നു. ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ‌ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,280 രൂപയായി വർദ്ധിച്ചു. 7160 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം, നവംബർ 14,16,17 എന്നീ തീയതികളിലാണ് നവംബർ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയത്. 55,000 രൂപയിലായിരുന്നു ഈ ദിവസങ്ങളിൽ സ്വർണ വ്യപാരം നടന്നത്. എന്നാൽ ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. ആ വിലയിലേക്ക് പിന്നീട് സ്വർണം ഉയർന്നില്ല എന്നതാണ് ശ്രദ്ധേയം. നവംബർ മാസത്തെ സ്വർണവില ഇങ്ങനെ നവംബർ 1 59,080 രൂപ, നവംബർ 2 58,960 രൂപ, നവംബർ 3 58,960 രൂപ, നവംബർ 4 58,960 രൂപ, നവംബർ 5 58,840 രൂപ, നവംബർ 6 58,920 രൂപ, നവംബർ 7 57,600 രൂപ, നവംബർ 8 58,280 രൂപ, നവംബർ 9 58,200 രൂപ, നവംബർ 10 58,200 രൂപ, നവംബർ 11 57,760 രൂപ, നവംബർ 12 56,680 രൂപ, നവംബർ 13 56,360 രൂപ, നവംബർ 14 55,480 രൂപ, നവംബർ 15 55,560 രൂപ, നവംബർ 16 55,480 രൂപ, നവംബർ 18 55,920 രൂപ, നവംബർ 19 56,520 രൂപ, നവംബർ 20 56,920 രൂപ, നവംബർ 21 57,160 രൂപ, നവംബർ 22 57,800 രൂപ, നവംബർ 23 58,400 രൂപ, നവംബർ 24 58,400 രൂപ, നവംബർ 25- 57,600 രൂപ, നവംബർ 26- 56,640 രൂപ, നവംബർ 27- 56,840 രൂപ, നവംബർ 28- 56,720 രൂപ, നവംബർ 29- 57,280 രൂപ, നവംബർ 30- 57,200 രൂപ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gold#gold rate

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›