എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ; മാറ്റി വെക്കാൻ സാധ്യത
 

 

എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. കേസിൽ പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജിയുമാണ് സുപ്രീം കോടതിയിലുള്ളത്. ഇത് 33ാം തവണയാണ് കേസ് കോടതിയുടെ പരിഗണനക്ക് വരുന്നത്

ഇന്ന് 21ാമത്തെ കേസായിട്ടാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സി ടി രവികുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത്. അതേസമയം അസുഖബാധിതനായതിനാൽ കേസ് ഇന്് പരിഗണിക്കരുതെന്ന് ഊർജ വകുപ്പ് മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റി വെക്കണമെന്നാണ് ആവശ്യം. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായേക്കും.