ഹോം › കേരളം

കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 960 രൂപ വർധിച്ചു, സർവകാല റെക്കോർഡിൽ

By MJ Desk · 31 Jan 2025, 10:33 AM

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇതാദ്യമായി സ്വർണം പവന്റെ വില 61,000 കടന്നു. ഇന്ന് പവന് 960 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 61,840 രൂപയായി ഗ്രാമിന് 120 രൂപ വർധിച്ചു. 7730 രൂപയിലാണ് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം. ഇന്നലെ പവന് 120 രൂപ വർധിച്ച് 60,880 രൂപയായിരുന്നു. രണ്ട് ദിവസം കൊണ്ട് 1080 രൂപയുടെ വർധനവാണ് പവന് സംഭവിച്ചത്. ജനുവരി 1ന് 57,200 രൂപ എന്ന നിരക്കിലായിരുന്നു സ്വർണവില. ഒരു മാസത്തിനിടെ 4640 രൂപയുടെ വർധനവുണ്ടായി. കഴിഞ്ഞാഴ്ചയാണ് ചരിത്രത്തിലാദ്യമായി പവന് 60,000 രൂപ കടന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›