ഒളിച്ചോടി പോയെന്നത് വ്യാജവാർത്ത; ശോഭാ സുരേന്ദ്രൻ പോലീസിൽ പരാതി നൽകി

ഒളിച്ചോടി പോയെന്ന വ്യാജവാർത്തക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പരാതി നൽകി. വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെയാണ് കേസ്. തൃശ്ശൂർ പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത് ബിജെപിയുടെ
 

ഒളിച്ചോടി പോയെന്ന വ്യാജവാർത്തക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പരാതി നൽകി. വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെയാണ് കേസ്. തൃശ്ശൂർ പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്

ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയെന്ന് അഭ്യൂഹം എന്നായിരുന്നു വാർത്ത. പേര് വാർത്തയിൽ പറഞ്ഞില്ലെങ്കിലും തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസ്സിലാക്കുന്ന തരത്തിലാണ് വാർത്ത നൽകിയിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില് ആയുധമായി മാറിയ പിതൃശൂന്യ ഓണ് ലൈന് മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര് സിറ്റി പൊലീസ് കമ്മീഷണര് ക്കു പരാതി നല് കി. വിലാസമോ ഫോണ് നമ്പറോ സ്വന്തം വിവരങ്ങള് വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ് ലൈന് മാധ്യമമാണ് ഇന്നു രാവിലെ മുതല് എനിക്കെതിരേ യാഥാര് ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര് ത്ത പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവരേക്കുറിച്ച് ഇത്തരമൊരു വിശേഷണം നല് കുന്നത്. അവരുടെ നുണ സമൂഹമാധ്യമങ്ങളില് ചില നീചമനസ്സുകള് ഏറ്റെടുത്തിട്ടുമുണ്ട്. വാര് ത്ത പ്രസിദ്ധീകരിച്ചവര് ക്കും അത് പ്രചരിപ്പിക്കുന്നവര് ക്കും എതിരായി ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നല് കിയിരിക്കുന്നത്. സൈബര് നിയമത്തിലെ പുതിയ ഭേദഗതിയും വ്യക്തിഹത്യക്കെതിരേ അത് പൊലീസിനു നല് കുന്ന അധികാരങ്ങളും ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള് ക്കതിരേയാണ്. സ്ത്രീത്വത്തെ അവഹേളിക്കുകയും ദീര് ഘകാലത്തെ പൊതുപ്രവര് ത്തനത്തിലൂടെ സമൂഹത്തില് നേടിയെടുത്ത ഇടം കളങ്കപ്പെടുത്താന് ശ്രമിക്കുകയും ചെയ്യുന്ന കള്ളവാര് ത്തയാണ് ഇത്. അതില് പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള് പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര് ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില് അര് ത്ഥമൊന്നുമില്ല.
ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാര് ത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാന് ഇവിടെത്തന്നെയുണ്ട്.