സാമൂഹിക അകലം പാലിച്ചില്ല; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേസ്

കരിമണൽ ഖനനത്തിനെതിരെ സമരം നടക്കുന്ന ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദർശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ്
 

കരിമണൽ ഖനനത്തിനെതിരെ സമരം നടക്കുന്ന ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദർശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസെടുത്തത്.

പ്രതിപക്ഷ നേതാവ് ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസ്. ഞായറാഴ്ച രാവിലെയാണ് പ്രതിപക്ഷ നേതാവ് തോട്ടപ്പള്ളിയിലെത്തിയത്. ജനകീയ സമരസമിതി ഇവിടെ റിലേ നിരാഹാരസമരം നടത്തി വരികയാണ് പ്രതിപക്ഷ നേതാവ് ഇവിടെ പ്രസംഗിക്കുകയും ചെയ്തു

പിന്നാലെ പൊഴിമുഖത്തും നേതാക്കളെത്തി. ഡിസിസി പ്രസിഡന്റ് എം ലിജു, കെപിസിസി ജനറൽ സെക്രട്ടറി എഎ ഷുക്കൂർ, മുൻ എംഎൽഎ അഡ്വ. ബി ബാബുപ്രസാദ് തുടങ്ങിയവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.