ഹോം › കേരളം

സോളാർ കേസ് അട്ടിമറിച്ചു, കവടിയാറിൽ കൊട്ടാരം പണിയുന്നു: എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും അൻവർ

By MJ Desk · 02 Sep 2024, 12:16 PM

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പിവി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിനെ കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഓഡിയോ ആണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എംആർ അജിത് കുമാർ ആണെന്ന് അൻവർ ആരോപിച്ചു എംആർ അജിത് കുമാർ തിരുവനന്തപുരം കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12,000/ 15,000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നത്. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും പിവി അൻവർ ആരോപിച്ചു എടവണ്ണക്കേസിൽ നിരപരാധിയെ അജിത് കുമാർ കുടുക്കിയെന്നും അൻവർ ആരോപിച്ചു. എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച കേസിൽ പ്രതിയായ ഷാൻ, ഒരിക്കലും തന്റെ ഭർത്താവിനെ കൊല്ലില്ലെന്നാണ് കൊല്ലപ്പെട്ട റിദാന്റെ ബാര്യ തന്നോട് പറഞ്ഞതെന്നും അൻവർ വെളിപ്പെടുത്തി. കേസിൽ കള്ളമൊഴി നൽകാൻ ഭാര്യക്ക് മേൽ പോലീസ് സമ്മർദം ചെലുത്തിയെന്നും അൻവർ ആരോപിച്ചു അജിത് കുമാറിന്റെ സംഘം വിമാനത്താവളത്തിൽ നിന്ന് കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എംആർ അജിത് കുമാറിന്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ടെന്നും അൻവർ ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#adgp mr ajithkumar#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›