സോളാർ കേസ്: സരിത നായർക്ക് ആറ് വർഷം കഠിന തടവ്

സോളാർ തട്ടിപ്പ് കേസിൽ സരിത നായർക്ക് ആറ് വർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30,000 രൂപ പിഴയും
 

സോളാർ തട്ടിപ്പ് കേസിൽ സരിത നായർക്ക് ആറ് വർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. കേസിൽ മൂന്നാം പ്രതി മണി മോനെ കോടതി വെറുതെവിട്ടു

കോഴിക്കോടുള്ള വ്യവസായി അബ്ദുൽ മജീദിൽ നിന്നും 42 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തുവെന്നായിരുന്നു കേസ്. സോളാർ തട്ടിപ്പ് പരമ്പരയിലെ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിത്.