ഹോം › കേരളം

മാധ്യമങ്ങള്‍ മാപ്പ് പറയണം; മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല; വിശദീകരണവുമായി പ്രതിഭ എം എല്‍ എ

By MJ News Desk · 28 Dec 2024, 08:15 PM

മകനെ കഞ്ചാവുമായി പിടികൂടിയ വാര്‍ത്ത നിഷേധിച്ച് പ്രതിഭ എം എല്‍ എ. ഒരുപാട് ശത്രുക്കളുള്ള തനിക്ക് പല മാധ്യമങ്ങളും ശത്രുക്കളാണെന്നും ഇതിന്റെ ഭാഗമായാണ് ഇത്തരം വ്യാജ വാര്‍ത്ത വന്നതെന്നും എം എല്‍ എ പറഞ്ഞു. കൂട്ടുകാരുമായി കൂടിയിരുന്ന തന്റെ മകനെയും കൂട്ടുകാരെയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്നും അല്ലാതെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതിഭയുടെ മറുപടി. ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റി ഫോര്‍, മീഡിയാ വണ്‍ എന്നീ മാധ്യമങ്ങളുടെ പേര് എടുത്താണ് പ്രതിഭാ എം എല്‍ എ വിമര്‍ശിച്ചത്. തന്റെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന് തെളിയിച്ചാല്‍ താന്‍ മാപ്പ് പറയുമെന്നും അല്ലാത്ത പക്ഷം മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും അവര്‍ വ്യക്തമാക്കി. മനുഷ്യരുടെ മാംസം കൊത്തിവലിക്കാന്‍ നല്ല സുഖമുണ്ടാകുമല്ലേയെന്നും വാര്‍ത്ത പിന്‍വലിച്ച് നിരുപാധികം മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മകനെയും ലൈവില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിഭ വീഡിയോ പോസ്റ്റ് ചെയ്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpim#kaniv#mla#police#prathibha

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›