സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു
Mar 27, 2026, 11:39 IST
പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. ഞെരളത്ത് രാമ പൊതുവാളിന്റെ മകനാണ് ഹരിഗോവിന്ദൻ. താൻ സ്വയമെടുത്ത തീരുമാനമാണെന്നും സംഘപരിവാറിന് കലയും സാഹിത്യവും മനസിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയെ പോലെയുള്ളവർ വേണ്ടാത്തത് പറയുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് പകരം അവരെ കൂടെ കൊണ്ട് നടക്കുകയാണെന്നും ഹരിഗോവിന്ദൻ ആരോപിച്ചു.
മുസ്ലിം ലീഗിൽ പ്രവർത്തിക്കാൻ ഹരിഗോവിന്ദൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എല്ലാ നിലയ്ക്കും അദ്ദേഹത്തെ സ്വാഗതം ചെയ്തുവെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ലീഗിന്റെ മതേതര പ്രതിച്ഛായയ്ക്ക് തൂവൽ ചാർത്തുന്ന ഒന്നായി ഇത് മാറുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു