സ്പ്രിംഗ്ലർ കരാറിൽ വിജിലൻസ് അന്വേഷണം വേണം; ഹർജിയുമായി കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

സ്പ്രിംഗ്ലർ കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി
 

സ്പ്രിംഗ്ലർ കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡാറ്റ 2014 മുതൽ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും കരാർ റദ്ദാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുന്നു

സ്പ്രിംഗ്ലർ കരാറിൽ നിലപാട് വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങൾ സ്പ്രിംഗ്ലർ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോർച്ചയുണ്ടാകില്ലെന്ന് സർക്കാർ അറിയിക്കും. കരാർ ലംഘനമുണ്ടായാൽ കമ്പനിക്കെതിരെ ഇന്ത്യയിലും ന്യൂയോർക്കിലും നിയമനടപടി സാധ്യമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.