ഗവർണർ പദവി വലിച്ചെറിഞ്ഞ് കേരളാ രാഷ്ട്രീയത്തിലേക്കില്ലെന്ന് പി എസ് ശ്രീധരൻ പിള്ള

ഗവർണർ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനില്ലെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള. കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവർണർ പദവി. ഏറ്റവും ഉയർന്ന ഭരണഘടനാ
 

ഗവർണർ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനില്ലെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള. കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവർണർ പദവി. ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിലൊന്നാണത്.

തന്റെ ഭാഗത്ത് നിന്നും നിഷേധാത്മക സമീപനമുണ്ടാകില്ല. തീരുമാനമെടുക്കേണ്ടത് തന്നെ നിയമിച്ചവരാണ്. പെട്ടെന്ന് തിരിച്ചുവരവ് ഉണ്ടാകുമെന്ന വാർത്തകൾ വന്നതിനാലാണ് കുട്ടിക്കളി എന്ന വാക്ക് ഉപയോഗിച്ചത്. അല്ലാതെ മറ്റാരെയും ഉദ്ദേശിച്ചല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.