{"vars":{"id": "89527:4990"}}

ശ്രീനാദേവി കുഞ്ഞമ്മയെ നിയന്ത്രിക്കണം; കെപിസിസി പ്രസിഡന്റിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത
 

 

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമാണ് യുവതി പരാതി നൽകിയത്. ജനപ്രതിനിധിയായ ശ്രീനാദേവിയെ നേതൃത്വം നിയന്ത്രിക്കണമെന്നാണ് പരാതിയിൽ പറയുന്നത്

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി പീഡകനൊപ്പം നിൽക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. തന്റെ സ്വഭാവത്തെ ശ്രീനാദേവി സംശയനിഴലിലാക്കി. സ്ത്രീകളുടെ ആത്മാഭിമാനത്തേക്കാൾ വലുത് അധികാരമാണെന്ന തെറ്റായ സന്ദേശമാണ് നൽകുന്നത്. പരാതിക്കൊപ്പം പോലീസിന് നൽകിയ പരാതിയുടെ പകർപ്പും യുവതി കോൺഗ്രസ് നേതൃത്വത്തിന് നൽകിയിട്ടുണ്ട്

അതിജീവിതയെ അധിക്ഷേപിച്ച് പത്തനംതിട്ടി ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി രംഗത്തുവന്നിരുന്നു. നേരത്തെ സംഭവത്തിൽ അതിജീവിത ഡിജിപിക്കും പരാതി നൽകിയിരുന്നു. ബലാത്സംഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണ് താനെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞത്.