{"vars":{"id": "89527:4990"}}

ശ്രീനിവാസന്റെ ഭൗതിക ശരീരം ഒരു മണി മുതൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും; സംസ്‌കാരം നാളെ 10 മണിക്ക്
 

 

അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്ന് മണി വരെയാകും പൊതുദർശനം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിയോടെ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും

ഇന്ന് രാവിലെ 8.30ഓടെയാണ് ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴി ശ്വാസംമുട്ടലുണ്ടാകുകയായിരുന്നു. ഉടനെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഭാര്യ വിമല അടക്കം മരണസമയത്ത് ഒപ്പമുണ്ടായിരന്നു. മക്കളായ വിനീത്, ധ്യാൻ എന്നിവർ കണ്ടനാട്ടെ വീട്ടിലെത്തിയിട്ടുണ്ട്. നടൻ മമ്മൂട്ടി വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്.