തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞ് നഴ്‌സ് മരിച്ചു

തൃശ്ശൂരിൽ 108 ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 6.45ഓടെയാണ് അപകടമുണ്ടായത്. പരിങ്ങോട്ടുകര സ്വദേശി ചമ്മണത്ത് വർഗീസിന്റെ മകൾ ഡോണ(23)യാണ്
 

തൃശ്ശൂരിൽ 108 ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്‌സ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 6.45ഓടെയാണ് അപകടമുണ്ടായത്. പരിങ്ങോട്ടുകര സ്വദേശി ചമ്മണത്ത് വർഗീസിന്റെ മകൾ ഡോണ(23)യാണ് മരിച്ചത്.

രോഗിയെ കൊണ്ടുവരാൻ വീട്ടിലേക്ക് പോകുമ്പോൾ അന്തിക്കാട് ആൽ സ്‌റ്റോപ്പിന് സമീപത്ത് വെച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ അജയ്കുമാറിന് ഗുരുതരമായി പരുക്കേറ്റു. ഇയാൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

എതിരെ വന്ന കാറിനെ മറികടക്കാൻ ശ്രമിക്കവെ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുമതിലിൽ ഇടിച്ചുമറിയുകയായിരുന്നു. മതിലിന്റെ ഒരു ഭാഗം തെറിച്ചുപോയി വീടിന്റെ മുൻവാതിലും തകർന്നു. വീട്ടിലുള്ളവർക്ക് പരുക്കില്ല.