തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു
Nov 11, 2025, 12:33 IST
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേർക്ക് കടിയേറ്റു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടർ നികേഷ് കിരൺ അറിയിച്ചു.
വൈകിട്ടും രാത്രികാലങ്ങളിലും പ്രദേശത്ത് പട്ടികളുടെ രൂക്ഷമായ ശല്യമുണ്ടെന്നും എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും ആളുകൾ പറയുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്കെത്തിയ അഞ്ച് പേരെ നായ കടിക്കുകയായിരുന്നു.
പുറത്ത് നിന്നെത്തിയ നായയാണ് ആക്രമിച്ചത് എന്നാണ് മ്യൂസിയം ജീവനക്കാർ പറയുന്നത്. പ്രഭാത സവാരിക്കെത്തിയ ആളുകളെ മാത്രമല്ല, മ്യൂസിയം പരിസരത്തുണ്ടായിരുന്ന നായ്ക്കളെയും ഇത് ആക്രമിച്ചു. കടിച്ച നായ്ക്ക് പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി ആക്രമിക്കപ്പെട്ടവർ പറയുന്നു