ചേർത്തലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്

ചേർത്തലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പള്ളിപ്പുറം കൊടുംകാളി ക്ഷേത്രത്തിന് സമീപത്തുള്ളവരാണ് ആക്രമിക്കപ്പെട്ടത്. കൈകൾക്കും നെഞ്ചിനുമാണ് മിക്കവർക്കും പരുക്കേറ്റത്. പള്ളിപ്പുറം
 

ചേർത്തലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പള്ളിപ്പുറം കൊടുംകാളി ക്ഷേത്രത്തിന് സമീപത്തുള്ളവരാണ് ആക്രമിക്കപ്പെട്ടത്.

കൈകൾക്കും നെഞ്ചിനുമാണ് മിക്കവർക്കും പരുക്കേറ്റത്. പള്ളിപ്പുറം പഞ്ചായത്തിൽ 12ാം വാർഡിൽ വേലിക്കകത്ത് വീട്ടിൽ രാജു, അഴിക്കടവിൽ അനീഷ്, കടുത്തിച്ചിറയിൽ ആദർശ്, ഭൈമി, എന്നിവർക്കാണ് പരുക്കേറ്റത്

പരുക്കേറ്റവരെ ആദ്യം ചേർത്തല സർക്കാർ താലൂക്കാശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു