ഹോം › കേരളം

ആലപ്പുഴയില്‍ തെരുവുനായ വയോധികയെ കടിച്ചു കൊന്നു

By MJ News Desk · 24 Dec 2024, 07:19 PM

ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികക്ക് ദാരുണാന്ത്യം. ആറാട്ടുപുഴയില്‍ 81കാരിയായ കാര്‍ത്യായനിയാണ് മരിച്ചത്. തെരുവുനായ അതിക്രൂരമായാണ് കാര്‍ത്യായനിയെ കടിച്ചുകൊന്നത്. തെരുവുനായയുടെ ആക്രമണത്തില്‍ ഇവരുടെ മുഖം പൂര്‍ണമായും കടിച്ചു കീറിയ അവസ്ഥയിലായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇവര്‍ മരിച്ചതായും ആക്രമണം നടന്ന സ്ഥലം ആളൊഴിഞ്ഞയിടമായിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കി. റോഡില്‍ ചേതനയറ്റ് കിടക്കുന്ന കാര്‍ത്യായനിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല. മകന്റെ വീട്ടിലേക്ക് വിരുന്നെത്തിയ കാര്‍ത്യായനി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. കൊട്ടാരക്കര തകഴി സ്വദേശിനിയാണ് മരിച്ച കാര്‍ത്യായനി. മകന്‍ അമൃതാ കോളജ് അധ്യാപകനാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#alapuzha#dog#woman killed

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›