ഹോം › കേരളം

പരീക്ഷക്ക് മദ്യക്കുപ്പിയുമായി എത്തി, ബാഗിൽ മുത്തശ്ശിയുടെ മോതിരം വിറ്റ പണവും; വിദ്യാർഥികൾക്ക് കൗൺസിലിംഗ്

By MJ Desk · 27 Mar 2025, 05:22 PM

പത്തനംതിട്ട കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷക്ക് മദ്യവുമായി എത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണ് അവസാന ദിനമായ ഇന്നലെ വിദ്യാർഥികൾ പണവുമായി എത്തിയത്. ഒരാളുടെ ബാഗിൽ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ പതിനായിരം രൂപയും കണ്ടെത്തി സംഭവത്തിൽ നാല് വിദ്യാർഥികൾക്ക് സ്‌കൂൾ അധികൃതർ കൗൺസിലിംഗ് നൽകിയതായാണ് വിവരം. പരീക്ഷ എഴുതാൻ രാവിലെ ഒരു വിദ്യാർഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോൾ മദ്യക്കുപ്പി കണ്ടെത്തി. ഒരാളുടെ ബാഗിൽ നിന്ന് പതിനായിരം രൂപയും കണ്ടെടുത്തു വിദ്യാർഥികൾക്ക് ആരാണ് മദ്യം വാങ്ങി നൽകിയതെന്നടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കും. കൂടാതെ മോതിരം വിൽക്കാൻ കുട്ടിയെ ആര് സഹായിച്ചുവെന്ന കാര്യവും പോലീസ് പരിശോധിക്കും

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›