ഹോം › കേരളം

മലയാള സിനിമയിൽ മാത്രമല്ല ഇത്തരം കാര്യങ്ങൾ നടക്കുന്നത്; സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി

By MJ Desk · 30 Sep 2024, 05:29 PM

മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് സിദ്ധിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവെ സുപ്രീം കോടതി. ജസ്റ്റിസ് ബേല എം ത്രിവേദിയാണ് പരാമർശം നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർ നടപടികളും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരും പരാതിക്കാരിയും വാദിച്ചു കേസിനെ സാധാരണമായി പരിഗണിക്കരുതെന്നും വിശാല അർഥത്തിൽ കാണണമെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. പിന്നാലെയാണ് ഇത്തരം കാര്യങ്ങൾ നടക്കുന്ന സിനിമ വ്യവസായം മലയാളത്തിലേത് മാത്രമല്ലെന്ന് കോടതി പരാമർശിച്ചത് കേസിൽ സിദ്ധിഖിനെതിരായ അറസ്റ്റ് കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. നോട്ടീസ് അയച്ച സുപ്രീം കോടതി കക്ഷികളിൽ നിന്ന് മറുപടി ലഭിക്കും വരെ അറസ്റ്റ് പാടില്ലെന്നും വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ധിഖിനോട് കോടതി നിർദേശിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sidhique#supreme court

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›