ഹോം › കേരളം

ഒരുപാട് അനുഭവിച്ചു, വധശിക്ഷ നൽകണം; കോടതിയിൽ കരഞ്ഞപേക്ഷിച്ച് പെരിയ കേസ് പ്രതി

By MJ Desk · 28 Dec 2024, 03:22 PM

കൊലപാതകത്തിൽ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ചു, തനിക്ക് മരിച്ചാൽ മതിയെന്നും പെരിയ ഇരട്ടക്കൊലപാതക കേസിലെ പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്ന വിഷ്ണു സുര. ഇനി ജീവിക്കാൻ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നൽകി ജീവൻ അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് കരഞ്ഞുകൊണ്ടായിരുന്നു പ്രതി അപേക്ഷിച്ചത്. ഗൂഡാലോചന, കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു, തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. സിബിഐ പ്രത്യേക കോടതി ജഡ്ജി എൻ ശേഷാദ്രിനാഥന്റെ മുന്നിലായിരുന്നു പ്രതിയുടെ അപേക്ഷ. പ്രതികൾക്കുള്ള ശിക്ഷാ വിധി ജനുവരി 3ന് ഉണ്ടാകും കേസ് തെളിയിക്കാൻ പോലീസിനെ സഹായിച്ചതിനാലാണ് തന്നെ സിബിഐ കുറ്റക്കാരനാക്കിയതെന്ന് ഉദുമ മുൻ എംഎൽഎയും 20ാം പ്രതിയുമായ കെ വി കുഞ്ഞിരാമൻ പറഞ്ഞു. രണ്ടാം പ്രതി സജിയെ പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കുഞ്ഞിരാമനെതിരായ കുറ്റം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#periya double murder case

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›