ഷീ ലോഡ്ജിൽ അസം സ്വദേശിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; രക്ഷാപ്രവർത്തനം നടത്തിയത് പൊലീസ്

ലോക്ക് ഡൗണിൽ തൃശൂരിൽ ഷീ ലോഡ്ജിലെത്തിയ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ അസം സ്വദേശിനിയെ രക്ഷിച്ചത് പൊലീസുകാര്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ്
 

ലോക്ക് ഡൗണിൽ തൃശൂരിൽ ഷീ ലോഡ്ജിലെത്തിയ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ അസം സ്വദേശിനിയെ രക്ഷിച്ചത് പൊലീസുകാര്‍.

തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് പെൺകുട്ടിയെ രക്ഷിച്ചത്. ആംബുലൻസ് വരാൻ വൈകുമെന്ന് കണ്ടപ്പോൾ പൊലീസ് ജീപ്പിൽ തന്നെ ആശുപത്രിയിലുമെത്തിച്ചു.

ശനിയാഴ്ച രാത്രിയോട് കൂടിയാണ് തന്റെ വലിയമ്മ മരിച്ചു, അവരെ അവസാനമായി ഒരുനോക്ക് കാണണമെന്ന് പെൺകുട്ടി ലോഡ്ജ് അധികൃതരോട് ആവശ്യപ്പെട്ടത്. ലോക്ക് ഡൗൺ ആയതിനാൽ യാത്ര ചെയ്യാൻ പറ്റില്ലെന്ന് അധികൃതർ പെൺകുട്ടിയെ അറിയിച്ചു.

പിന്നീടാണ് പെൺകുട്ടി ബഹളവും കരച്ചിലും തുടങ്ങിയത്. ശേഷം മുറിയിൽ ശുചീകരണ ലായനി കുടിച്ച് ബോധമില്ലാത്ത നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. ലോഡ്ജ് അധികൃതർ ആംബുലൻസിന് വിളിച്ചു പറഞ്ഞു. പൊലീസിനെയും അറിയിച്ചു. പൊലീസുകാർ സ്ഥലത്തെത്തിയിട്ടും ആംബുലൻസ് വന്നില്ല. സിപിഒ ഷിബു ജോർജ്, സിപിഒ കെഎസ് സുജിത് എന്നിവരാണ് സ്ഥലത്തെത്തിയത്.

രക്ഷാപ്രവർത്തനം വൈകുമെന്ന് മനസിലാക്കിയപ്പോൾ ലോഡ്ജ് ജീവനക്കാരിയായ ഗീതയെയും കൂട്ടി പെൺകുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയാണുണ്ടായത്. പൊലീസ് കുട്ടിയെ നേരത്തിന് ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ അപകടമെന്നും കൂടാതെ തന്നെ കുട്ടിയെ രക്ഷിക്കാനായി.