ഹോം › കേരളം

സുകുമാരൻ നായർ രാജിവെക്കണം; എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച്

By MJ Desk · 18 Oct 2025, 02:54 PM

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഒരു വിഭാഗം സമുദായ അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. 

എൻഎസ്എസ് കർമസമിതിയുടെ പേരിലായിരുന്നു മാർച്ച്. എൻഎസ്എസ് ഹിന്ദു കോളേജിന് സമീപത്ത് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. മന്നത്ത് പത്മനാഭൻ സമാധിയിൽ പുഷ്പാർച്ച നടത്താൻ അനുവദിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം പോലീസ് തള്ളി

പിന്നാലെ റോഡിൽ മന്നത്ത് പത്മനാഭന്റെ ചിത്രം വെച്ച് ഇവർ പുഷ്പാർച്ച നടത്തുകയായിരുന്നു. മാർച്ച് തടയാൻ ചില എൻഎസ്എസ് ഭാരവാഹികൾ ശ്രമിച്ചിരുന്നു. ഇവരെയും പോലീസ് നീക്കി.
 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520
പൂർണ്ണ പേജ് കാണുക ›