വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Mar 12, 2025, 19:07 IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം , വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു. വിജയമ്മ വേലായുധന്‍ എന്ന 65 കാരിയാണ് മരിച്ചത്. അങ്കമാലിയില്‍ ശക്തമായ മഴയും മിന്നലുമാണ് അനുഭവപ്പെട്ടത്.