സുന്ദരക്ക് പണം നൽകിയിട്ടില്ല, ആരോപണം സിപിഎം ലീഗ് ഗൂഢാലോചന: ബിജെപി ജില്ലാ പ്രസിഡന്റ്

മഞ്ചേശ്വരത്തെ ബി എസ് സി സ്ഥാനാർഥി കെ സുന്ദരക്ക് പണം നൽകി കെ സുരേന്ദ്രൻ സ്ഥാനാർഥിത്വം പിൻവലിപ്പിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ
 

മഞ്ചേശ്വരത്തെ ബി എസ് സി സ്ഥാനാർഥി കെ സുന്ദരക്ക് പണം നൽകി കെ സുരേന്ദ്രൻ സ്ഥാനാർഥിത്വം പിൻവലിപ്പിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്. സുന്ദരക്ക് പണം നൽകിയിട്ടില്ലെന്ന് ശ്രീകാന്ത് ന്യായീകരിച്ചു.

ആരോപണം മുസ്ലിം-സിപിഎം ഗൂഢാലോചനയാണെന്നും ശ്രീകാന്ത് പറഞ്ഞു. ബിജെപിയിലേക്ക് വരാൻ സുന്ദര ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ശ്രീകാന്ത് അവകാശപ്പെട്ടു. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി രണ്ടര ലക്ഷം രൂപ നൽകിയെന്നും സുരേന്ദ്രൻ ഫോണിൽ വിളിച്ച് വാഗ്ദാനങ്ങൾ നൽകിയെന്നുമായിരുന്നു സുന്ദര തുറന്നു പറഞ്ഞത്.

കുഴൽപ്പണ കേസിൽ ആകെ പെട്ടുനിൽക്കുന്ന ബിജെപിയുടെ തലയ്ക്കടി കിട്ടുന്ന വെളിപ്പെടുത്തലായിരുന്നു സുന്ദരയുടേത്. ഇതോടെയാണ് പതിവ് പോലെ വെളിപ്പെടുത്തൽ നിഷേധിച്ച് ജില്ലാ നേതാക്കളെ രംഗത്തിറക്കിയത്.